ബാഗ്ദാദ് : ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള മോണിറ്ററിംഗ് ടവറിലാണ് ആക്രമണമുണ്ടായത്. സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ട്രൈബല്‍ ഫോഴ്സിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാനെത്തിയ ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.
ആയുധധാരികളായ 4 പേര്‍ വാഹനത്തില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ഗ്രനേഡും യാന്ത്രിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും സേനയ്ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി സൈന്യം പറഞ്ഞു.