പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നെടുങ്കാട് ശബരി നിവാസ് പണയില്‍ വീട്ടില്‍ ശങ്കറിനെയാണ് (29) മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത് . ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സലിംഗിലാണ് പീഡനവിവരം പുറത്തറിയുകയുണ്ടായത്. സംഭവശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മാറനല്ലൂര്‍ അരുവിക്കര ഭാഗത്ത് നിന്നാണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് എസ്.എച്ച്‌.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ നൗഫല്‍, പ്രതാപന്‍, വിനീത് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

0
ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി...

രാജ്യത്തെ യഥാര്‍ഥ ‘വിശ്വഗുരു’ ജെന്‍ സികളാണ് ; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വാങ്ചുകിന്റെ ഭാര്യ

0
ഡൽഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

അധികാരത്തിലേറിയതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ മുന്നണിയോഗം ജൂലൈ 30ന്

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മുന്നണിയോഗം ഈ മാസം...

ബാങ്ക് മാനേജരുടെ കരണത്തടിച്ചു ; മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ കേസ് എടുത്ത് പോലീസ്

0
ചെന്നൈ: ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ...