ട്രംപ് നടപ്പിലാക്കിയ വിസ നിയമങ്ങള്‍ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു

For full experience, Download our mobile application:
Get it on Google Play

യു.എസ് : ട്രംപിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനു അവസാനംകുറിച്ച്‌ മികച്ച ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ട്രംപ് നടപ്പിലാക്കിയ വിസ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതാന്‍ തയ്യാറാവുന്നു.

പുതിയ നടപടി പ്രകാരം അമേരിക്കയിലേക്ക് കുടിയേറിയ 1.1 ദശലക്ഷം ആളുകള്‍ക്ക് അമേരിക്കയില്‍ പൗരത്വം നേടാന്‍ സാധിക്കും. എച്ച്‌ 1 ബി ഉള്‍പ്പെടെയുള്ള വിസകളുടെ എണ്ണം വര്‍ധിപ്പിക്കാനും രാജ്യത്ത് തൊഴില്‍ അധിഷ്ഠിതമാക്കിയുള്ള വിസകളുടെ പരിധി ഇല്ലാതാക്കാനുമായി പുതിയ നയപ്രഖ്യാപനം പുറത്തിറക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഐടി മേഖലയിലുള്‍പ്പെടെ വിദഗ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പിനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയാണ് എച്ച്‌ 1 ബി വിസ. ഇന്ത്യന്‍ വംശജ കൂടിയായ കമലയുടെ സാന്നിധ്യം തന്നെയാണ് യുഎസില്‍ ധാരാളം ഇന്ത്യന്‍ കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ച എച്ച്‌ 1 ബി വിസ റദ്ദാക്കിയ നടപടി പിന്‍വലിക്കുമെന്ന പ്രതീക്ഷ നല്‍കുന്നത്. ട്രംപിന്റെ വിസാനിരോധനങ്ങള്‍ കാരണം പ്രതിസന്ധിയിലായ പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പരിഷ്കരണങ്ങള്‍. എച്ച്‌ 1 ബി വിസയുടെ കീഴില്‍ അമേരിക്കയില്‍ നിലവില്‍ ജോലിനോക്കുന്ന തൊഴിലാളികളെ ഒഴിവാക്കരുതെന്ന് പുതിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത്തരം നടപടികള്‍ അമേരിക്കയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും വികസനത്തിനും ഭീഷണി ഉയര്‍ത്തുന്നതായി ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ നയരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വേതന അധിഷ്ഠിത വിഹിതം സ്ഥാപിക്കുന്നതിനും താല്‍ക്കാലിക വിസകള്‍ പരിഷ്കരിക്കുന്നതിനും അവ തൊഴില്‍ കമ്പോളവുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ബൈഡെന്‍ പ്രവര്‍ത്തിക്കുമെന്നും അതില്‍ പറയുന്നു. അതിനായി വിസകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തിലും നിയുക്ത സര്‍ക്കാര്‍ പിന്തുണയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....