Tuesday, April 15, 2025 7:57 pm

ത്രിവർണമണിഞ്ഞ് ബഹ്റൈൻ കവാടം

For full experience, Download our mobile application:
Get it on Google Play

ബഹ്റൈൻ : ബഹ്റൈൻ്റെ തലസ്ഥാന നഗരിയായ മനാമയിൽ രാജ്യത്തിൻ്റെ കവാടം എന്നറിയപ്പെടുന്ന ബാബുൽ ബഹ്റൈൻ ത്രിവർണമണിഞ്ഞു. ഇന്ത്യ- ബഹ്റൈൻ നയത്രന്ത്ര ബന്ധത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു കവാടത്തിൽ ത്രിവർണ പതാകകളും മൂവർണവും തെളിഞ്ഞത്. നൂറ്റാണ്ടുകളുടെ പഴക്കവും പ്രൗഡിയുമുണ്ട് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്ര ബന്ധത്തിന്.

ഇരു രാജ്യങ്ങളും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചതിന് അരനൂറ്റാണ്ട് തികയുമ്പോൾ ബഹ്റൈൻ്റെ കവാടത്തിൽ തിവർണങ്ങളുടെ ചാരുതയും. ഒപ്പം ഇന്ത്യൻ ദേശീയ പതാകകളും ദ്യശ്യവൽക്കരിച്ചപ്പോൾ ബാബുൽ ബഹ്റൈൻ ഇരു ദേശങ്ങളുടെ സൗഹ്യദത്തിൻ്റെ പ്രതീകമായി മാറി. ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി ആഭിമുഖ്യത്തിൽ ഒരാഴ്ചനീളുന്ന ആഘോഷ പരിപാടികൾക്കാണു തുടക്കമായത്. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചാണു വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ.

ബാബുൽ ബഹ്റൈനിലെ ലിറ്റിൽ ഇന്ത്യ സ്ക്വയർ, ബഹ്റൈൻ നാഷനൽ മ്യൂസിയം, കൾചറൽ ഹാൾ, ആർട്ട് സെൻറർ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുക. ഇന്ത്യക്കാരും ബഹ്റൈൻ സ്വദേശികളുമായ കലാകാരന്മാർ പെങ്കടുക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ കരകൗശല ഉൽപ്പന്നങ്ങളുടെയും തനത് ഭക്ഷ്യ വിഭവങ്ങളുടെയും പ്രദർശനം, സെമിനാറുകൾ, വെബിനാറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഘോഷപരിപാടികൾ ഈ മാസം 19 വരെ നീളും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

editing സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിശീലന ക്ലാസ് ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ...

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച...

റാന്നിയില്‍ ഒരുമാസമായി കാർ ഉപേക്ഷിച്ച നിലയിൽ

0
റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി...

വിദഗ്ദ്ധ ചികിത്സ ഇനി കുമ്പഴയിലും ; പോളി ക്ലിനിക്ക് നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട: പോളിക്ലിനിക്കായി ഉയർത്തിയ കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ഇനി...