മനാമ : ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി പുതുവത്സരത്തെ വരവേൽക്കാൻ വിപുലമായ ആഘോഷമൊരുക്കുന്നു. ഡിസംബർ 31ന് നടക്കുന്ന വെടിക്കെട്ട് പ്രദർശനവും വിനോദ പരിപാടിയും ബഹ്റൈനിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അതോറിറ്റി. പുതുവത്സര രാവിൽ മറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ വെടിക്കെട്ട് നടക്കും. ഇതാദ്യമായാണ് ഒരേ ദിവസം നാലിടങ്ങളിൽ വെടിക്കെട്ട് നടക്കുന്നത്.
ഇതിനുപുറമെ മറ്റ് നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രോൺ ഷോകൾ, തത്സമയ സംഗീത പരിപാടികൾ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവയും പുതുവത്സര ദിനത്തെ ഉത്സവമാക്കും. മാർട്ടിൻ ഗാരിക്സിന്‍റെ നേതൃത്വത്തിലുള്ള സംഗീതക്കച്ചേരി ഡിസംബർ 31ന് അൽദാന ആംഫി തിയേറ്ററിൽ നടക്കും. ബഹ്റൈനിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ. ഡോ. നാസർ ഖാദി പറഞ്ഞു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.