പത്തൊന്‍പത് വയസുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പത്തൊന്‍പത് വയസുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ള അരീക്കാലയിലെ ഷൈനിത്ത് കുമാര്‍, ഉളിയത്തടുക്കയിലെ എന്‍ പ്രശാന്ത്, ഉപ്പള സ്വദേശി മോക്ഷിത്ത് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തൊന്‍പത് വയസുകാരിയാണ് പീഡനത്തിന് ഇരയായത്.

പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ചതായാണ് പരാതി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ ചൂഷണം ചെയ്താണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. ഭക്ഷണം വാങ്ങാന്‍ പരിചയക്കാരനായ മോക്ഷിത്തിനോട് യുവതി പണം കടം ചോദിച്ചിരുന്നു. ഇയാളാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് 19കാരി പോലീസില്‍ നല്‍കിയ മൊഴി.

തുടര്‍ന്ന് പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ട് പോയി മറ്റുള്ളവര്‍ക്ക് കാഴ്ച വെയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിടികൂടാനുള്ള ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലിലാണ് പോലീസുള്ളത്. കാസര്‍ഗോഡ്, ചെര്‍ക്കള, മംഗളൂരു, തൃശൂര്‍ എന്നിവിടങ്ങലില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് നല്കിയാണ് പ ലസ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്. തുടര്‍ച്ചയായ പീഡനം മൂലം മാസിക പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. ഇവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം യുവതി പുറത്ത് പറഞ്ഞത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...