Friday, June 28, 2024 9:42 am

‘ബൈജുവിനെ കാണാനാനില്ല, തരാനുള്ളത് 13 കോടി’ ; പരാതിയുമായി ഓപ്പോ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ബൈജൂസിനെതിരെ ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈൽ കമ്പനി ഒപ്പോ. ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ആരോപിച്ചു. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ ‘ഒളിവിൽ’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു. കേസ് എൻസിഎൽടി ജൂലൈ 3-ലേക്ക് മാറ്റി. ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു. ഈ ദിവസം എൻസിഎൽടിക്ക് മുന്നിൽ മാത്രം 10 ഹർജികൾ ആണ് പരിഗണനയ്ക്ക് വരുന്നത്. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിൽ ആണ് വിധി പറയുക. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹർജി നൽകിയവരിൽ ഉണ്ടെന്നും സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴ ; പെരിങ്ങര പഞ്ചായത്തിലെ വിവിധ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറി

0
തിരുവല്ല : അഞ്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പെരിങ്ങര പഞ്ചായത്തിലെ...

മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഫോടനം ട്രയൽ നടത്തിയെന്ന് സംശയം ; കണ്ടെത്തിയത് പത്തോളം ജലാറ്റിൻ സ്റ്റിക്കുകൾ

0
കൽപ്പറ്റ : മക്കിമലയിൽ നേരത്തെ തന്നെ മാവോയിസ്റ്റുകൾ ഐഇഡി ട്രയൽ നടത്തിയെന്ന്...

കുറ്റൂർ റെയിൽ അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് റെയിൽവേ

0
തിരുവല്ല : റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളക്കെട്ട്...

തിരൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ചെടുത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ

0
മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി...