കുറ്റൂർ റെയിൽ അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളക്കെട്ട് പതിവായതോടെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ പുതിയ പരിഷ്‌ക്കാരം. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ, തിരുമൂലപുരം – കറ്റോട് എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സ്ഥാച്ചിരിക്കുന്നത്. ഇരുവെള്ളിപ്ര, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹനഗതാഗതം നിയന്ത്രിക്കുന്നത്.

ഇതുകാരണം മഴക്കാലത്ത് വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവെള്ളിപ്ര അടിപ്പാതയിൽ കഴിഞ്ഞവർഷം വെള്ളക്കെട്ടിൽ കാർ മുങ്ങിപ്പോയ അപകടം ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ അന്ന് രക്ഷപെട്ടത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴി സുഗമമായി പോയിരുന്നു. വെള്ളക്കെട്ടിൽ അപകടം ഒഴിവാക്കാനെന്ന പേരിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി...

പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ഒരുരൂപ വാങ്ങിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ...

0
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...

പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം...

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക...