തിരുവനന്തപുരം: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കോളേജ് പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാന്‍ കഴിയില്ല എന്ന് പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹനന്റെ താണ് ഇടക്കാല ഉത്തരവ്.
അതേസമയം ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് ഒന്നര ലക്ഷം രൂപ പിഴയിട്ട് കേരള സര്‍വകലാശാല. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ആള്‍മാറാട്ട കേസില്‍ കോളജിലെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ ജി ജെ ഷൈജുവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി എസ്എഫ്‌ഐ നേതാവിനെ തിരുകി കയറ്റി ആള്‍മാറാട്ടം നടത്തിയെന്നായിരുന്നു പരാതി.