ആക്രമകാരിയായ റോട്ട് വീലർ നായയെ അഴിച്ചുവിട്ട്‌ അയല്‍വാസിയുടെ പരാക്രമം – കുട്ടികളും മുതിര്‍ന്നവരും ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

പാമ്പാടി : ആക്രമകാരിയായ റോട്ട് വീലർ നായയെ അഴിച്ചുവിട്ട്‌ അയല്‍വാസിയുടെ പരാക്രമം, കുട്ടികളും മുതിര്‍ന്നവരും ഭീതിയില്‍. പാമ്പാടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നെല്ലികുന്നത്ത് വലിയ വീട്ടില്‍ യോഹന്നാന്‍ ഫിലിപ്പിനെതിരെ (ജോബി) നാട്ടുകാര്‍ പാമ്പാടി പോലീസിലും പഞ്ചായത്തിലും പരാതി നല്‍കി. കോഴിഫാം ഉടമകൂടിയായ ജോബി സ്ഥിരമായി നായയെ അഴിച്ചുവിട്ട് സമീപവാസികൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപവാസികള്‍ക്ക്‌ തങ്ങളുടെ വീടിന്റെ മുറ്റത്ത് ഭയമില്ലാതെ ഇറങ്ങുവാന്‍ കഴിയില്ല. കുട്ടികള്‍ ആകെ ഭയന്നിരിക്കുകയാണ്. പോരാളൂര്‍ – കുപ്പത്താനം റോഡിലാണ് ജോബിയുടെ വീട്.

അയൽവാസിയും ഗർഭിണിയുമായ ഒരു യുവതി ഈ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യംകൊണ്ട്‌ മാത്രമാണ്. നായ ആക്രമിക്കാന്‍ വരുന്നത് കണ്ട് വീട്ടിൽ ജോലി ചെയ്തിരുന്ന ആള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. നായയെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നതിനെതിരെ പാമ്പാടി പോലീസ് സ്റ്റേഷനിൽ  മുമ്പും ജോബിക്കെതിരെ പരാതിയുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിലാണ് അന്ന് കേസെടുക്കാതെ വിട്ടത്. ഇതിനെത്തുടര്‍ന്ന് കുറച്ചുനാള്‍ നായയടെ ഭീഷണി ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും തുടർച്ചയായി നായയെ അഴിച്ചു വിടുകയും സമീപവാസികൾക്ക്  ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്. പോലീസിലും പഞ്ചായത്തിലും പരാതി കൊടുത്തത് കൂടാതെ കോട്ടയം ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്  നാട്ടുകാര്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....