കോഴിക്കോട് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്പിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊടുത്തില്ല എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടി എത്തി അക്രമം നടത്തിയതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം.

മുക്കം മണാശേരിയിലെ പമ്പില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിയോട് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വിദ്യാര്‍ത്ഥി അക്രമം നടത്തുകയായിരുന്നുവെന്ന് പമ്പ് ഉടമ അശോകന്‍ പറഞ്ഞു. സംഭവത്തില്‍ പമ്പ് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പമ്പ് ജീവനക്കാരന്‍ ബിജുവിന്പരിക്കേറ്റതായും പരാതിയിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...

ഇറാനെ കണ്ണീരിലാഴ്ത്തി ഖമനയിയുടെ അന്ത്യയാത്ര ; ദുഃഖിതരായ ജനങ്ങൾക്കൊപ്പം വിലാപയാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡൻ്റ്

0
തെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ...

താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

0
ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം ; സംഭവം പഞ്ചാബിൽ

0
ലുധിയാന: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഹൊഷിയാർപുരിൽ ജോലിചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ...