കൊച്ചി : യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞ് വെച്ച് ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പ്രതിയുടെ മുന്‍കൂര്‍ ജ്യാമാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പോലിസിന്റെ വിശദീകരണം തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലിസ് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂരിലെ കിരാലൂരില്‍ നിന്നും വ്യാഴാഴ്ച്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.