ബജാജ് അവരുടെ ഏറ്റവും ജനപ്രിയ മോഡലില്‍ പുത്തനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പുതിയൊരു സംവിധാനത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് വേരിയന്റില്‍ തരംഗമാകാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ജനപ്രിയ മോഡലായ പള്‍സര്‍ എന്‍160ലാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്. അവരുടെ സിംഗിള്‍ എബിഎസ് വേരിയന്റിലാണ് മാറ്റം. ഉപയോക്താവിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടുള്ള ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് ഓപ്ഷന്‍ കൂടുതല്‍ മികവുറ്റ സുരക്ഷ ബൈക്കോടിക്കുന്നവര്‍ക്ക് നല്‍കും. രണ്ട് എബിഎസ് വേര്‍ഷനായിരുന്നു ആദ്യം പള്‍സര്‍ എന്‍160ക്ക് ഉണ്ടായിരുന്നത്. സിംഗിള്‍ എബിഎസ്സിന് 1,22854 രൂപയായിരുന്നു വില. അതുപോലെ ഡുവലിന് 1,27853 രൂപയും വിലയുണ്ടായിരുന്നു. രണ്ടും എക്‌സ് ഷോറൂം വിലയാണ്. എന്നാല്‍ അയ്യായിരം രൂപ മാത്രമായിരുന്നു ഇരു വേരിന്റുകളും തമ്മിലുള്ള വ്യത്യാസം. ഡുവല്‍ എബിഎസ്സില്‍ സുരക്ഷ ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതലായി ഡുവല്‍ എബിഎസ്സാണ് വാങ്ങാന്‍ തുടങ്ങിയത്.
കൂടുതല്‍ മികവുറ്റ പെര്‍ഫോമന്‍സും, സുരക്ഷയുമായിരുന്നു ഇതിന് കാരണം. ഇതോടെയാണ് സിംഗിള്‍ എബിഎസ് പിന്‍വലിക്കാന്‍ ബജാജ് തീരുമാനിച്ചത്. ബജാജ് ശൃംഖലയിലെ ഡീലര്‍ഷിപ്പുകളെല്ലാം പള്‍സര്‍ എന്‍160ക്കായി രംഗത്ത് വന്നിരുന്നു. ഡുവല്‍ എബിഎസ് വേരിയന്റ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഷോറൂമുകളില്‍ കൂടുതലായി വെച്ചിരുന്നതും ഡുവല്‍ മോഡലായിരുന്നു. ആവശ്യക്കാര്‍ ഷോറൂമുകളില്‍ കൂടുതലായി എത്തിയിരുന്നതും ഇപ്പോഴത്തെ മോഡലിനായിരുന്നു. ഇത് സിംഗിള്‍ എബിഎസ് വേരിയന്റിനെ കാര്യമായി ബാധിച്ചിരുന്നു. വില്‍പ്പനയില്‍ വളരെ പിന്നില്‍ പോയിരുന്നു സിംഗിള്‍ എബിഎസ്. കസ്റ്റമര്‍ ട്രെന്‍ഡ് പരിഗണിച്ച് സിംഗിള്‍ എബിഎസ് ഇനി പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു ബജാജ്. അതേസമയം ഈ മോഡലില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം ബജാജ് അറിയിച്ചിട്ടില്ല.
നിലവില്‍ എന്‍160 ഡുവല്‍ എബിഎസ് ഫീച്ചറിന് 1,30560 രൂപയാണ് എക്‌സ് ഷോറൂം വില. മൂന്ന് നിറങ്ങളിലാണ് ഇവ വരുന്നത്. ബ്രൂക്ലിന്‍ ബ്ലാക്, റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, എന്നിവയാണ് ഒരേ പ്രൈസ് ടാഗില്‍ വരുന്നത്. 164.82 സിസിയാണ് ഈ സൂപ്പര്‍ ബൈക്കിനുള്ളത്. സിംഗിള്‍ സിലിണ്ടറാണ് ഉള്ളത്. എയര്‍ ഓയിന്‍ കൂള്‍ഡ് എഞ്ചിന് 16 ബിഎച്ച്പിയാണ് ഉള്ളത്. ഹീറോ എക്‌സ്ട്രീം, യമഹ എഫ്‌സെഡ് സുസുക്കി ജിക്‌സര്‍, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എന്നിവയോടാണ് പള്‍സര്‍ എന്‍160 മത്സരിക്കുന്നത്. പുതിയ എബിഎസ് മോഡലും കൂടി വന്നതോടെ പള്‍സര്‍ ഈ മോഡലുകള്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തും.