പള്‍സര്‍ എന്‍160യില്‍ വമ്പന്‍ മാറ്റവുമായി ബജാജ്

For full experience, Download our mobile application:
Get it on Google Play

ബജാജ് അവരുടെ ഏറ്റവും ജനപ്രിയ മോഡലില്‍ പുത്തനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പുതിയൊരു സംവിധാനത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് വേരിയന്റില്‍ തരംഗമാകാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ജനപ്രിയ മോഡലായ പള്‍സര്‍ എന്‍160ലാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്. അവരുടെ സിംഗിള്‍ എബിഎസ് വേരിയന്റിലാണ് മാറ്റം. ഉപയോക്താവിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടുള്ള ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് ഓപ്ഷന്‍ കൂടുതല്‍ മികവുറ്റ സുരക്ഷ ബൈക്കോടിക്കുന്നവര്‍ക്ക് നല്‍കും. രണ്ട് എബിഎസ് വേര്‍ഷനായിരുന്നു ആദ്യം പള്‍സര്‍ എന്‍160ക്ക് ഉണ്ടായിരുന്നത്. സിംഗിള്‍ എബിഎസ്സിന് 1,22854 രൂപയായിരുന്നു വില. അതുപോലെ ഡുവലിന് 1,27853 രൂപയും വിലയുണ്ടായിരുന്നു. രണ്ടും എക്‌സ് ഷോറൂം വിലയാണ്. എന്നാല്‍ അയ്യായിരം രൂപ മാത്രമായിരുന്നു ഇരു വേരിന്റുകളും തമ്മിലുള്ള വ്യത്യാസം. ഡുവല്‍ എബിഎസ്സില്‍ സുരക്ഷ ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതലായി ഡുവല്‍ എബിഎസ്സാണ് വാങ്ങാന്‍ തുടങ്ങിയത്.

കൂടുതല്‍ മികവുറ്റ പെര്‍ഫോമന്‍സും, സുരക്ഷയുമായിരുന്നു ഇതിന് കാരണം. ഇതോടെയാണ് സിംഗിള്‍ എബിഎസ് പിന്‍വലിക്കാന്‍ ബജാജ് തീരുമാനിച്ചത്. ബജാജ് ശൃംഖലയിലെ ഡീലര്‍ഷിപ്പുകളെല്ലാം പള്‍സര്‍ എന്‍160ക്കായി രംഗത്ത് വന്നിരുന്നു. ഡുവല്‍ എബിഎസ് വേരിയന്റ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഷോറൂമുകളില്‍ കൂടുതലായി വെച്ചിരുന്നതും ഡുവല്‍ മോഡലായിരുന്നു. ആവശ്യക്കാര്‍ ഷോറൂമുകളില്‍ കൂടുതലായി എത്തിയിരുന്നതും ഇപ്പോഴത്തെ മോഡലിനായിരുന്നു. ഇത് സിംഗിള്‍ എബിഎസ് വേരിയന്റിനെ കാര്യമായി ബാധിച്ചിരുന്നു. വില്‍പ്പനയില്‍ വളരെ പിന്നില്‍ പോയിരുന്നു സിംഗിള്‍ എബിഎസ്. കസ്റ്റമര്‍ ട്രെന്‍ഡ് പരിഗണിച്ച് സിംഗിള്‍ എബിഎസ് ഇനി പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു ബജാജ്. അതേസമയം ഈ മോഡലില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം ബജാജ് അറിയിച്ചിട്ടില്ല.

നിലവില്‍ എന്‍160 ഡുവല്‍ എബിഎസ് ഫീച്ചറിന് 1,30560 രൂപയാണ് എക്‌സ് ഷോറൂം വില. മൂന്ന് നിറങ്ങളിലാണ് ഇവ വരുന്നത്. ബ്രൂക്ലിന്‍ ബ്ലാക്, റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, എന്നിവയാണ് ഒരേ പ്രൈസ് ടാഗില്‍ വരുന്നത്. 164.82 സിസിയാണ് ഈ സൂപ്പര്‍ ബൈക്കിനുള്ളത്. സിംഗിള്‍ സിലിണ്ടറാണ് ഉള്ളത്. എയര്‍ ഓയിന്‍ കൂള്‍ഡ് എഞ്ചിന് 16 ബിഎച്ച്പിയാണ് ഉള്ളത്. ഹീറോ എക്‌സ്ട്രീം, യമഹ എഫ്‌സെഡ് സുസുക്കി ജിക്‌സര്‍, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എന്നിവയോടാണ് പള്‍സര്‍ എന്‍160 മത്സരിക്കുന്നത്. പുതിയ എബിഎസ് മോഡലും കൂടി വന്നതോടെ പള്‍സര്‍ ഈ മോഡലുകള്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....