‘ക്രീം ബണ്ണിന് നിലവാരമില്ല’ കോട്ടയത്ത്‌ ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച്‌ യുവാക്കള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ക്രീം ബണ്ണിന് നിലവാരമില്ലെന്നാരോപിച്ച്‌ ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച്‌ യുവാക്കള്‍. മറവന്‍ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കള്‍ മര്‍ദ്ദിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കടയിലെത്തിയ യുവാക്കള്‍ ക്രീം ബണ്‍ ആവശ്യപ്പെടുകയായിരുന്നു. ബണ്‍ നല്‍കിയപ്പോള്‍ അതില്‍ ക്രീമില്ലെന്നും നല്ലതല്ലന്നും ആരോപിച്ച്‌ ആദ്യം ബേക്കറി ഉടമയെ ആണ് യുവാക്കള്‍ തല്ലി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ചായ കുടിയ്ക്കാന്‍ കടയിലെത്തിയ വൃദ്ധനെയും, ബേക്കറി ഉടമയുടെ ഭാര്യ, കുട്ടികള്‍ എന്നിവരെയും യുവാക്കള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ അഞ്ച് പേരെയും സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും, എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...