തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നാളെ കലാഭവന്‍ സോബിയെ ചോദ്യം ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാഭവന്‍ സോബിയെ ചോദ്യം ചെയ്യുക. അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സോബി ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സരിത്തിനെ സംഭവസ്ഥലത്ത് കണ്ടതെന്നും സോബി വെളിപ്പെടുത്തിയിരുന്നു.
ബാലഭാസ്കറിന്റെ മരണം : സിബിഐ നാളെ കലാഭവന്‍ സോബിയെ ചോദ്യം ചെയ്യും
RECENT NEWS
Advertisment