സ്കൂട്ടര്‍ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

ആലുവ : സ്കൂട്ടര്‍ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ചുണങ്ങംവേലി മനയില്‍ വീട്ടില്‍ അജ്മലാണ് അറസ്റ്റിലായത്.

ചെവ്വാഴ്ച രാത്രി ഏഴോടെ കീഴ്മാട് ‌ഡോണ്‍ബോസ്കോ ഭാഗത്തുവെച്ചായിരുന്നു സംഭവം നടന്നത്. വാഴക്കുളത്തെ സ്ഥാപനത്തില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന 35കാരിയെ നാലാംമൈല്‍ ഭാഗത്തുനിന്നും പിന്തുടര്‍ന്ന യുവാവ് ബൈക്ക് സ്കൂട്ടറില്‍ ഉരസി മറിച്ചതായി യുവതി പറയുന്നു. റോഡിലേക്കുവീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ പ്രതി ബൈക്കുമായി കടന്നു. സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന യുവാക്കാള്‍ പല വഴികളിലേക്കായി ബൈക്കുകളില്‍ തെരച്ചില്‍ നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. യുവതിയെത്തി തിരിച്ചറിയുകയും ചെയ്തു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...