ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ; ഒത്തുകളിയാരോപണവുമായി പരാതിക്കാരി – മുഖ്യമന്ത്രിക്ക് പരാതി നൽകും  

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ അന്വേഷണം വൈകുന്നുവെന്ന് പരാതി. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നൽകും. മുൻകൂർ ജാമ്യപേക്ഷ  ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പോലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പ്രതികരിച്ചു. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരാതി നൽകില്ലെന്നും യുവതി ആരോപിച്ചിരുന്നു.

ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാലചന്ദ്രകുമാര്‍ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു. എന്നാൽ ദിലീപ് ഇടപെട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാർ ഉയർത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാൽസംഗ പരാതി നൽകിയതെന്നും അവർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...