തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തെ അല്‍അമീന്‍ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനി അസ്മിയ (17) യുടെ ദുരൂഹ മരണത്തില്‍ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും. അസ്മിയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്. മതപഠനശാലയായ അല്‍ അമാന്‍ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവര്‍ത്തകര്‍ ബാലരാമപുരം – വിഴിഞ്ഞം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയംഅസ്മിയ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിനായി നെയ്യാറ്റിന്‍കര എ എസ് പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍.