ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. മേഖലയിലെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസ്, മാഷാദ്, ടെഹ്റാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഫ്ലൈ ദുബൈ വക്താവ് അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഷെഡ്യൂളുകള്‍ ഇതിന് അനുസരിച്ച് ആവശ്യമെങ്കില്‍ പുതുക്കുമെന്നും വക്താവ് അറിയിച്ചു.

വിമാന യാത്രക്കാര്‍ അവരെ ബന്ധപ്പെടാനുള്ള കോൺടാക്ട് വിവരങ്ങള്‍ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പാക്കണമെന്നും യാത്രക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഇ​റാ​ൻ വ്യോ​മ​പാ​ത തു​റ​ന്ന​താ​യി വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജൂ​ൺ 13ന്​ ​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ വ്യോമപാത അ​ട​ച്ച​ത്. ഷാര്‍ജ ആസ്ഥാനമാക്കിയുള്ള എയര്‍ അറേബ്യയുടെ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...