പാക് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകളുടെ മിന്നലാക്രമണം; ഒൻപത് സൈനികർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കറാച്ചി:പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകൾ നടത്തിയ ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പുതുതായി രൂപീകരിച്ച കരീമ ആർമ്ഡ് അസാൾട്ട് ഡിവിഷൻ എന്ന ആദ്യത്തെ സമ്പൂർണ്ണ വനിതാ പോരാളി യൂണിറ്റാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.തോക്കുകളേന്തിയ വനിതാ ബി.എൽ.എഫ് പോരാളികൾ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെയും പിന്നീട് തിരികെ പിൻവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ ബി.എൽ.എഫ് തങ്ങളുടെ ഔദ്യോഗിക മാധ്യമ വിഭാഗം വഴി പുറത്തുവിട്ടിട്ടുണ്ട്.

ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാതയിലൂടെ സഞ്ചരിച്ചിരുന്ന പാക് സൈന്യത്തിന്റെ ക്വിക്ക് റെസ്‌പോൺസ് ഫോഴ്‌സിന്റെ മൂന്ന് വാഹനങ്ങൾ അടങ്ങുന്ന വ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.വനിതാ യൂണിറ്റിന്റെ നീക്കത്തിന് സംഘടനയുടെ ഖുർബാൻ യൂണിറ്റിന്റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് ബി.എൽ.എഫ് വക്താവ് മേജർ ഗ്വാഹ്രാം ബലൂച്ച് വിശദമാക്കുന്നത്. 2020ൽ കാനഡയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച ബലൂച്ച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലൂച്ചിന്റെ ഓർമ്മയ്ക്കായിട്ടാണ് ബി.എൽ.എഫ് സംഘത്തിന് പേര് നൽകിയിരിക്കുന്നത്. ബലൂചിസ്ഥാൻ മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന സ്വതന്ത്രവാദ പ്രക്ഷോഭങ്ങളിൽ വനിതാ വിഭാഗം സജീവ പോരാട്ട രംഗത്തേക്ക് വരുന്നത് തന്ത്രപരമായ വലിയ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കഴുത’യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

0
ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ്...

മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം...

0
കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു...

നജീബ് കാന്തപുരം എംഎൽഎക്ക് കോടതിയലക്ഷ്യ നോട്ടീസ്

0
മലപ്പുറം: കോടതി ഉത്തരവ് പ്രകാരമുള്ള ജപ്തി നടപടികൾ തടഞ്ഞതുമായി ബന്ധപ്പെട്ട്...

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻതീപിടുത്തം

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ...