ബാൾട്ടിമോർ കപ്പൽ അപകടം; കാരണം പുറത്തുവിട്ട് വിദഗ്ദധർ

For full experience, Download our mobile application:
Get it on Google Play

ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിൽ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ കാരണം പുറത്തുവിട്ട് വിദഗ്ദധർ. അതെ സമയം കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എൻജിൻ തകരാർ, ജനറേറ്റർ നിലച്ചു പോകൽ, സ്റ്റിയറിങ്ങ് തകരാർ, മാനുഷികമായ പിഴവുകൾ തുടങ്ങിയ കാരണങ്ങളാണ് കപ്പലപകടത്തിന് ഇടയാക്കിയതെയന്നാണ് കരുതുന്നതെന്ന് കപ്പൽ വിദഗ്ധർ മാധ്യമങ്ങ​ളോട് പറഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ 1.30 നാണ് ലോക​ത്തെ ഞെട്ടിച്ച കപ്പൽ അപകടമുണ്ടാകുന്നത്. മേരിലാൻഡിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസാണ് അപകടത്തിൽ പെട്ടത്.

300 മീറ്റർ നീളവും 48 മീറ്റർവീതിയുമാണ് ദാലി ഫ്രാൻസിസിനുള്ളത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽ നിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24 ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറുകയായിരുന്നു.പിന്നാലെ കപ്പലിലെ പുറംഭാഗത്തെ വെളിച്ചം കെടുകയും പുക ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈ കപ്പൽ പറ്റാപ്സ്കോ നദിക്ക് കുറുകെ 56 മീറ്റർ ഉയരവും 2.6 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പു പാലത്തിന്റെ തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ 800 മീറ്ററോളം ഭാഗമാണ് തകർന്നത്. ആ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അടക്കം പുഴയിൽ വീഴുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ മുഖമുള്ള നാണയം വിപണിയിലെത്തിച്ച് യുഎസ്

0
വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ...

എണ്ണവില 100 ഡോളറിലേക്ക് അടുക്കുന്നു ; ഇന്ത്യക്ക് കനത്ത പ്രതിസന്ധി

0
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ്...

ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

0
കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ...

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം ; അറസ്റ്റിലായ ശ്രീഹരിയുടെ...

0
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ...