കോഴിക്കോട് : ബാലുശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.എല്‍.എയുടെ ഡ്രൈവര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എയ്ക്കും കോവിഡ് പരിശോധന നടത്തിയത്.
അതേസമയം എംഎല്‍എയുടെ സമ്പര്‍ക്കപട്ടികയില്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. എംഎല്‍എയുടെ പരിശോധനാഫലം വന്നതോടെ കളക്ടര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.
തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍കോട് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.