കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കും : മന്ത്രിസഭായോഗo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ രണ്ടു കാര്‍ഷിക ബില്ലുകള്‍ ഗുരുതരമായ ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സംസ്ഥനത്തിന്റെ അധികാരത്തിലേക്കു കടന്നുകയറുന്നവയാണ് കേന്ദ്ര നിയമം. കൃഷി സംസ്ഥാന പട്ടികയിലുള്ള വിഷയമാണന്നിരിക്കെ, സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുകയാണ് നിയമ നിര്‍മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്നതിന് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏതു തരത്തില്‍ നിയമത്തെ ചോദ്യം ചെയ്യണം എന്നതില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...