പയ്യന്നൂര്‍: ബാലുശ്ശേരി ആള്‍ക്കൂട്ട മര്‍ദനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗുകാരാണെന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ഇപ്പോള്‍ പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കട്ടെ എന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്.ഡി.പി.ഐ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച ജിഷ്ണുവിനെതിരെ പരാതി നല്‍കിയവരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നജാഫ് ഹാരിസ് ആണ് പരാതി നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള നജാഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തത്.നജാഫ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് വസീഫ് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ലെന്നും ബോധപൂര്‍വം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപമാണ് നടന്നതെന്നും വസീഫ് ആരോപിച്ചു. തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പില്‍ ജിഷ്ണുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച കേസില്‍ അഞ്ചു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. തിരുവോട് സ്വദേശികളായ മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, നജാഫ്, റിയാസ്, ഹാരിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 29 പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ്കേസെടുത്തിട്ടുണ്ട്.