ഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ നിരോധിക്കണമെന്ന് ബിഹാറില്‍ നിന്നുള്ള ബിജെപി എംപി സുശീല്‍ കുമാര്‍ മോദി. 2000 രൂപ നോട്ട് ഇപ്പോള്‍ വിപണിയില്‍ കാണാനില്ല. എടിഎമ്മില്‍ നിന്ന് പോലും ഇവ ലഭിക്കുന്നില്ല. ഇതിന് ലീഗല്‍ ടെന്‍ഡര്‍ ഇല്ലെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനി വ്യക്തത വരുത്തണമെന്നും സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസം രാജ്യസഭയിലെ ശൂന്യവേളയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.
500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കിയപ്പോഴാണ് 2000 നോട്ടുകളുടെ വിനിമയം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍ബിഐ ഈ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്. 2000ന്റെ കള്ളനോട്ടുകളാണ് വന്‍തോതില്‍ പിടികൂടുന്നത്. ഈ നോട്ടുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും എംപി സഭയില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.