ഔഷധതണലില്‍ ഇത്തിരി നേരം ; വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. നെടുമ്പ്രം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം നട്ടു വളര്‍ത്തിയ നക്ഷത്രവന മരത്തണലില്‍ വായന ആസ്വദിക്കാം. ഔഷധതണല്‍ എന്ന പേരില്‍ 400 ല്‍ അധികം പുസ്തകങ്ങളും ആനുകാലികങ്ങളും ഒരുക്കിയിരിക്കുന്നു. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്തകങ്ങളുണ്ട്. വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാര്‍. ആരോഗ്യകേന്ദ്രത്തിലും കടപ്ര രജിസ്ട്രാര്‍ കാര്യാലയത്തിലും എത്തുന്നവര്‍ വായനായിടം ഉപയോഗിക്കുന്നു. പുസ്തകക്കൂട്ട് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി.
പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും. ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയാണിത്.

വായനയ്ക്ക് ശേഷം പുസ്തകം തിരികെ എത്തിക്കുന്നതും ഇവര്‍ തന്നെ. ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള ടേക്ക് എ ബ്രേക്ക്, ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലെ ജീവനകാര്‍ക്കും ഔഷധതണല്‍ അറിവ് പകരുന്നു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള ഹാപ്പിനെസ്സ് പാര്‍ക്ക് അവസാന ഘട്ടത്തിലാണ്. ആവശ്യമായ പുസ്തകങ്ങള്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നാണ് ശേഖരിച്ചത്. പുസ്തകത്തിന്റെ എണ്ണം കൂട്ടാനുളള ശ്രമത്തിലാണ് പഞ്ചായത്ത്. ലൈബ്രറിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നു. പുസ്തകങ്ങള്‍ സൂക്ഷിക്കാനായി അലമാരകളുള്‍പ്പടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...