നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞത് പരിഗണിച്ചു കൊണ്ടാണ് പ്രൊഡ്യൂസർ അസോസിയേഷൻ ഏർപെടുത്തിരുന്ന വിലക്ക് നീക്കിയത്. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും അവതാരിക അറിയിച്ചിരുന്നു.

നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നത്. കേസ് ഒത്തുതീർപ്പായെങ്കിലും വിലക്കിയ നടപടിയിൽ ഉടൻ പുനരാലോചനയില്ലെന്നായിരുന്നു അന്ന് അസോസിയേഷന്റെ നിലപാട്. വിലക്ക് ഏർപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ആണ് പ്രൊഡ്യൂസ് അസോസിയേഷൻ നടന് എതിരെയുളള വിലക്ക് ഇപ്പോൾ പിൻവലിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...