അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണത്തിന് നിരോധനം

For full experience, Download our mobile application:
Get it on Google Play

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചു. ‘പഞ്ചകോശി പരിക്രമ’ പാതയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. പ്രദേശത്തെ ഹോം സ്റ്റേ , ഹോട്ടലുകൾ എന്നിവയ്ക്ക് മാംസാഹാരം വിളമ്പരുതെന്ന് നിർദ്ദേശം നൽകി. അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും മാംസാഹാരവും മദ്യവും നൽകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടെന്നും ഈ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള ‘രാം പഥ്’ പാതയിൽ മദ്യവും മാംസാഹാരവും വിൽപന നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പാതയിൽ ഇപ്പോഴും ഇരുപതിലധികം മദ്യവിൽപനശാലകൾ പ്രവർത്തിക്കുന്നുണ്ട്. “രാം പഥിലെ ഇറച്ചി കടകൾ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...