Tuesday, July 23, 2024 5:25 am

സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക്കു തീ​രു​മാ​നം. കൊ​ച്ചി നഗ​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം അ​റി​യി​ക്കാ​ൻ വാ​ട്സാ​പ്പ് ന​മ്പ​റും നിലവിൽ വ​ന്നു. 6238100100 എ​ന്ന ന​മ്പ​റി​ലാ​ണ് സി​റ്റി ട്രാ​ഫി​ക് പോലീ​സി​നെ പ​രാ​തി​ക​ൾ അ​റി​യി​ക്കേ​ണ്ട​ത്. ബ​സ​പ​ക​ട​ങ്ങ​ൾ വർധി​ച്ച സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ. 28ന​കം എ​ല്ലാ സ്റ്റേ​ജ് കാ​ര്യേ​ജ് ബ​സു​ക​ളി​ലും 2 വീ​തം ക്ലോ​സ്ഡ് സ​ർ​ക്യൂട്ട് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. പു​റ​മെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​ർ​ക്ക് ബ​സു​ക​ളു​ടെ നി​ര​ന്ത​ര മേ​ൽ​നോ​ട്ട​വു​മു​ണ്ടാ​കും.

ബസി​ൽ നി​ന്നും റോ​ഡി​ന്‍റെ മു​ൻ​വ​ശ​വും അ​ക​വും കാ​ണാ​വു​ന്ന ത​ര​ത്തി​ൽ 2 ക്യാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത്. ക്യാമറ വാങ്ങാനാവശ്യ​മാ​യ തു​ക​യു​ടെ പ​കു​തി സം​സ്ഥാ​ന റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി വ​ഹി​ക്കും. ക്യാ​മ​റ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​വും അ​ഥോ​റി​റ്റി ന​ൽ​കും. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ലും ക്യാ​മ​റ സ്ഥാ​പി​ക്കും. വെഹിക്കിൾ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കി​ങ് ഡി​വൈ​സ് വ​ഴി സം​സ്ഥാ​ന തലത്തി​ലും നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്രത്യേക​മാ​യി നി​ശ്ച​യി​ച്ചു ന​ൽ​കും.

ബ​സി​ന്‍റെ ഫി​റ്റ്ന​സ് അടക്കമുള്ള പ​രി​ശോ​ധ​ന​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഈ ​ഉദ്യോഗസ്ഥനാ​യി​രി​ക്കും. മ​ത്സ​ര​യോ​ട്ടം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രേ റൂ​ട്ടി​ൽ സർവീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ ക്ല​സ്റ്റ​ർ രൂ​പീ​ക​രി​ച്ച് വ​രു​മാ​നം പങ്കു​വ​യ്ക്കു​ന്ന നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം അ​റി​യി​ക്കാ​ൻ ബസു​ട​മ​ക​ളോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഡ്രൈ​വ​റു​ടെ​യും കണ്ടക്റ്ററുടെ​യും പേ​ര്, വി​ലാ​സം, ലൈ​സ​ൻ​സ് ന​മ്പ​ർ തു​ട​ങ്ങി​യ​വ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് ന​ൽ​ക​ണം. ബ​സി​ന​ക​ത്തും പ്ര​സ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രാ​തി ന​ൽ​കു​ന്ന​തി​ന് ബ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​മ്പ​റും ഉ​ണ്ടാ​ക​ണം. മാ​ർ​ച്ച് ഒ​ന്നി​ന് മു​മ്പാ​യി ഇ​വ ന​ട​പ്പാ​ക്ക​ണം- മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്റ്റ​ർ​മാ​ർ​ക്കും 6 മാ​സ​ത്തി​ലൊ​രി​ക്ക​ൽ റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​ന​വും കൗ​ൺ​സ​ലി​ങ്ങും ന​ൽ​കും. റി​ഫ്ര​ഷ​ർ കോ​ഴ്സു​ക​ളു​മു​ണ്ടാ​കും. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, എ​ക്സൈ​സ് ഏ​ജ​ൻ​സി​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കും. ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്റ്റ​ർ​മാ​ർ​ക്കും 6 മാ​സ​ത്തി​ലൊ​രി​ക്ക​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കും. ദീ​ർ​ഘ​ദൂ​ര കോ​ൺ​ട്രാ​ക്റ്റ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്റ്റ​റും വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ-​കം- ക​ണ്ട​ക്റ്റ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്.

ബ​സു​ക​ളു​ടെ റ​ണ്ണി​ങ് സ​മ​യ​വും ടൈം ​ഷെ​ഡ്യൂ​ളും പു​നഃ​നി​ശ്ച​യി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി സ​മി​തി​യെ നി​യോ​ഗി​ക്കും. ബ​സു​ക​ൾ വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും. ട്രാ​ഫി​ക് റൂ​ട്ടു​ക​ൾ പ​രി​ഷ്‌​ക​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഉ​ട​മ​ക​ളു​മാ​യും തൊ​ഴി​ലാ​ളി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ക്കും. സേ​ഫ് കേ​ര​ള പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള 826 ആ​ധു​നി​ക ക്യാ​മ​റ​ക​ൾ ഉ​ട​നെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ലെ​യ്ൻ ട്രാ​ഫി​ക് ക​ർ​ശ​ന​മാ​ക്കും. ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. ല​ഹ​രി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ക്കും- മ​ന്ത്രി പ​റ​ഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം

0
ന്യൂ ഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്....

നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്രത്തിന്റെ വാദം ; പ്രത്യേക സമിതി റിപ്പോർട്ട്...

0
ന്യൂ ഡൽഹി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും...

ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

0
ന്യൂ ഡൽഹി : ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി...

തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം ; 9.5 ലക്ഷം രൂപ മോഷ്ടാവ്...

0
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച...