മലയാളം സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്ക് ; ഉത്തരവ് പുറത്തിറക്കി ഗവർണർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലയാളം സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി ഗവർണർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഇനി മുതൽ അച്ചടക്ക ലംഘനമായി കണക്കാക്കും എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തി.

വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഗവർണർ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. മലയാളം സർവകലാശാലയ്ക്ക് പിന്നാലെ കേരളത്തിലെ മറ്റ് സർവകലാശാലകളിലും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗവർണറുടെ ഭാഗത്തുനിന്ന് നീക്കങ്ങൾ നടക്കുന്നുണ്ട്. ഗവർണറുടെ ഈ നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ “തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്” എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...