തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടരുന്നതോടെ ഇടച്ചിക്കും മീനിനും തോന്നുന്ന വിലയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. അതും പൊന്നും വില. മാര്‍ക്കറ്റില്‍ ബീഫ് ഒരു കിലോയ്ക്ക് വില 380 രൂപ. ചാളയ്ക്ക് 380 വില.വള്ളക്കാര്‍ എത്തിക്കുന്ന ചെറുമീനിന് വരെ വില കൂടുതലാണ്. വള്ളക്കാര്‍ കൊണ്ടുവന്ന ചെറിയ ചൂര കിലോയ്ക്ക് 300 രൂപയ്ക്കാണ് വിറ്റ് പോയത്. കൊഴുവ,പൂളാന്‍, സിലോപിയ, ചെമ്മീന്‍ എന്നിവയ്ക്ക് 300 രൂപയാണ് വില.ജൂലായി അവസാനത്തോട്ടെ നിരോധനം തീരുന്ന കാലയളവില്‍ വന്‍ ചാകര കോളാണ് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. കിളിമീന്‍, ചാള, അയല, ചെമ്മീന്‍ തുടങ്ങിയ മീനുകള്‍ കേറുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. പലരും വള്ളങ്ങള്‍ നവീകരിച്ചും മല്‍സ്യബന്ധന ഉപകരണങ്ങള്‍ നന്നാക്കിയും കടലിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. അന്യ സംസ്ഥാനത്തേയ്ക്ക് പോയ കുളച്ചല്‍ ബോട്ടുകള്‍ മാസം അവസാനത്തോടെ കേരള തീരത്ത് എത്തും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.