തലസ്ഥാനത്ത് മോഷ്ടാക്കള്‍ വിലസുന്നു, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് എട്ട് കേസുകള്‍ ; തിരിഞ്ഞുനോക്കാതെ പോലീസ്, ജനങ്ങൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരത്തില്‍ നടന്നത് ലക്ഷങ്ങളുടെ മോഷണമാണ്. വിവിധ സംഭവങ്ങളിലായി എട്ട് കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒന്നില്‍പ്പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തില്‍ ആളില്ലാതെ അടഞ്ഞ് കിടക്കുന്ന വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഓടുന്ന ബസ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സ്ഥിരം മോഷ്ടാക്കളെ വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും ഒരു കേസില്‍ പോലും പോലീസിന് പ്രതികളിലേക്ക് എത്താന്‍ കഴിയാത്തത് നാണക്കേടായി മാറിയിട്ടുണ്ട്.കേരളത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലമാണ് തലസ്ഥാന നഗരംകൂടിയായ തിരുവനന്തപുരം. നാല് ചുറ്റും പൊലീസ് റോന്ത് ചുറ്റിയിട്ടും മോഷ്ടാക്കള്‍ യഥേഷ്ടം വിലസുന്നത് ജനങ്ങളിലും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച് കിഴക്കേക്കോട്ടയില്‍ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗില്‍ നിന്നും 13 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോ,ണം പോയിരുന്നു. പൂന്തുറ ഉച്ചമാടന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന വിഗ്രഹം കടത്തിയതിലും അമ്പലത്തറയിലെ വ്യാപാര സ്ഥാപനം കുത്തിപൊളിച്ച് 3.65 ലക്ഷം രൂപ മോഷ്ടിച്ച കേസിലും പ്രതികളെ പിടികൂടിയില്ല.നിയമസഭയ്ക്ക് മീറ്ററുകള്‍ മാത്രം അകലെ പിഎംജി ലൂര്‍ദ് പള്ളിക്ക് സമീപത്തെ ആളില്ലാത്ത വീട്ടില്‍ മോഷണം നടന്ന കേസില്‍ സിസിടിവി ദൃശ്യം ലഭിച്ചിട്ടും പൊലീസിന് പ്രതികളിലേക്ക് എത്താനായില്ല. ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്പലത്തറയില്‍ പഴംപച്ചക്കറി മൊത്ത വിതരണ സ്ഥാപനത്തിന്റെ ഓഫിസ് മുറി കുത്തി തുറന്നു 3.65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ സിസിടിവി ദൃശ്യത്തില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...