Wednesday, May 7, 2025 8:00 pm

രാവിലെ കഴിക്കാം നേന്ത്രപ്പഴം ; അറിയാം ഈ ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രുജുത ഇക്കാര്യം പറഞ്ഞത്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് പലരും. എന്നാല്‍ ഇത് പിന്നീട് അസിഡിറ്റി അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിയൊരുക്കാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ നെഞ്ചെരിച്ചില്‍, വയറു വേദന എന്നിവയും കാണാറുണ്ട്.

അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രുജുത ഇക്കാര്യം പറഞ്ഞത്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. രാവിലെ വെറു വയറ്റില്‍ വെള്ളം കുടിച്ചതിന് ശേഷം വേണം നേന്ത്രപ്പഴം കഴിക്കാന്‍. നേന്ത്രപ്പഴത്തിന് പകരം കറുത്ത ഉണക്ക മുന്തിരിയോ ബദാമോ കഴിക്കാമെന്നും രുജുത പറയുന്നു.

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, ഫോളേറ്റ്, -തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും.

ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു

0
കശ്മീർ: കശ്മീർ നിയന്ത്രണ രേഖക്ക്‌ സമീപം പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ...

കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

0
പാകിസ്ഥാൻ: പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട...

പത്തനംതിട്ട അടക്കം നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....

പത്തനംതിട്ട കളക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു

0
പത്തനംതിട്ട : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍...