പത്തനംതിട്ട കളക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രില്‍. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരല്‍ എന്നീ അപകട സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം. വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകിട്ട് നാലിന് അപായ സൂചന നല്‍കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കളക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന ‘കാമൊഫ്‌ളോജും’ അവതരിപ്പിച്ചു.

തീപിടുത്തതില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താല്‍കാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി. കെട്ടിടം തകരുമ്പോള്‍ ഉള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതും അവതരിപ്പിച്ചു. അഗ്നിസുരക്ഷ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍പ്പെട്ടവരെ താല്‍ക്കാലിക ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റുന്നതും ചിത്രീകരിച്ചു. റവന്യു, പോലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണം, വൈദ്യതി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ മോക്ഡ്രില്ലുമായി സഹകരിച്ചു. ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍ രാജലക്ഷ്മി, ബീനാ എസ് ഹനീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കളക്ടറേറ്റ് കൂടാതെ ജില്ലയില്‍ തിരുവല്ല റവന്യു ടവര്‍, കെഎസ്ജി എച്ച്എസ്എസ് കടപ്ര, ഗവണ്‍മെന്റ് എച്ച്എസ് കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി എന്നിവിടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. ശത്രു ആക്രമണ സമയത്ത് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തയാറാക്കുക, പരിശീലനവും സംരക്ഷണവും നല്‍കുക, നാശനഷ്ടം പരമാവധി കുറയ്ക്കുക, സായുധ സേനകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുക എന്നിവയാണ് സിവില്‍ ഡിഫന്‍സിലൂടെ ലക്ഷ്യമിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...