Wednesday, April 30, 2025 3:53 am

കടലിന് നടുവിലെ ‘ബനാന ഐലൻഡ് ‘ ; താമസിക്കാം ഈ ആ‍ഡംബര റിസോർട്ടിൽ

For full experience, Download our mobile application:
Get it on Google Play

ദോഹയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ബനാന ഐലന്‍ഡ്. നീല കലർന്ന പച്ച നിറമുള്ള കടലിനു നടുവിലായി അര്‍ദ്ധചന്ദ്രാകൃതിയില്‍, ഏകദേശം മുപ്പത്തിരണ്ട് എക്കറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2015 ൽ തുറന്നതു മുതൽ ആഡംബരങ്ങൾ തേടുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ഇവിടം മാറി. 65 തായ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനന്തര എന്ന ആഡംബര റിസോർട്ട് ഈ ദ്വീപിലാണ് ഉള്ളത്. ഖത്തറില്‍ ഓവർവാട്ടർ ബംഗ്ലാവുകൾ ഉള്ള ഒരേയൊരു ഇടമാണ് ഇവിടം. കൂടാതെ, ലോഞ്ചിങ് ഡെക്കുകളും സ്വകാര്യ ഇൻഫിനിറ്റി പൂളുകളും പോലുള്ള സൗകര്യങ്ങളും ഉണ്ട്. ഗൾഫ് മേഖലയില്‍ ഇതു കൂടാതെ ഓവർവാട്ടർ ബംഗ്ലാവ് റിസോർട്ടുകള്‍ ഉള്ളത് ദുബായിലെ പാം റിസോർട്ടിലാണ്.

ആദ്യ കാഴ്ചയില്‍ മാലദ്വീപിനെ അനുസ്മരിപ്പിക്കും ഈ ദ്വീപ്‌. ഈന്തപ്പന കൊണ്ട് പൊതിഞ്ഞ മേൽക്കൂരകളും കടലിനഭിമുഖമായുള്ള മുറികളുമെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്. ഇസ്‌ലാമിക് ആർട്ട്‌സ് മ്യൂസിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന ദൗ ഹാർബറിൽ നിന്ന്, സ്വകാര്യബോട്ടിലാണ് ഈ ആഡംബര റിസോർട്ടിലേക്ക് എത്തിച്ചേരുന്നത്. അറബിക് ഡിസൈനുകള്‍ കൊണ്ട് അലങ്കരിച്ച 141 അതിഥി മുറികളും വില്ലകളും ബംഗ്ലാവുകളുമാണ് ഇവിടെ താമസത്തിനായി ഒരുക്കിയിട്ടുള്ളത്. ഓട്ടോമാറ്റിക് കർട്ടനുകൾ, ഫ്ലാറ്റ് സ്‌ക്രീൻ ടിവികൾ, കോഫി മെഷീനുകൾ എന്നിവയെല്ലാം ഇവയ്ക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡൈവിങ്, കയാക്കിങ്, സ്നോർക്കലിങ്, സ്റ്റാൻഡ് – അപ്പ് പാഡിൽ ബോർഡിങ് മുതലായ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഉണ്ട്. ഗോൾഫ് കോഴ്‌സിൽ കയറാം. പുറത്തു പോയി വെയില്‍ കൊള്ളാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക്, സ്പായിലും വെൽനസ് സെന്ററിലും വിശ്രമിക്കാം. ഫൂസ്‌ബോള്‍, പൂള്‍ എന്നിവ കളിക്കാം. 20 സീറ്റുകളുള്ള തിയേറ്ററിനുള്ളിൽ ഇരുന്ന് സിനിമ കാണാം. കുട്ടികള്‍ക്കായി, സ്ലൈഡുകളുള്ള ഒരു പൂൾ, കുട്ടികളുടെ ക്ലബ്ബുകളും ഉണ്ട്.
ബനാന ഐലൻഡ് ഒരു ഡ്രൈ റിസോർട്ടാണെന്ന കാര്യം ഓർമിക്കേണ്ടതാണ്, ഇവിടെ മദ്യപാനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ലഗൂൺ പൂളിൽ നിന്ന് മോക്ക്ടെയിലുകൾ ആസ്വദിക്കാം. പരമ്പരാഗത മിഡിൽ ഈസ്റ്റേൺ, ഏഷ്യൻ വിഭവങ്ങൾ മുതൽ അമേരിക്കൻ ഡൈനർ ക്ലാസിക്കുകളും ഇറ്റാലിയൻ ഫൈൻ ഡൈനിങ്ങും വരെ വിവിധ രുചികള്‍ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകളും ഇവിടെയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആനൂകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച് ജീവനാരെ സർക്കാർ കൊള്ളയടിക്കുന്നു ; സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട: ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച് ഇടതുപക്ഷ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയാണെന്ന് ഡി...

എംബിഎ ബാച്ചിലേക്ക് അഭിമുഖം

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ തിരുവനന്തപുരം സെന്ററില്‍ എംബിഎ (ഫുള്‍ടൈം)...

മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അവധികാല ക്യാമ്പ് മെയ് അഞ്ചിന് ആരംഭിക്കും

0
പത്തനംതിട്ട: മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അവധികാല ക്യാമ്പ് മെയ് അഞ്ചിന്...

സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു

0
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍...