പ്രായഭേദമന്യേ കുട്ടികളും മുതര്‍ന്നവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നേന്ത്രപ്പഴം. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍, ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ നേന്ത്രപ്പഴം കഴിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലുള്ള ആളുകള്‍ നേന്ത്രപ്പഴം കഴിക്കരുത്. നേന്ത്രപ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാല്‍ പ്രമേഹ രോഗിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കും.
നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കിഡ്നി പ്രശ്നമുള്ളവര്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നേന്ത്രപ്പഴം കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. വയറ്റിലെ ഗ്യാസ്, മലബന്ധം എന്നിവയാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നേന്ത്രപ്പഴം കഴിക്കാന്‍ പാടില്ല. നേന്ത്രപ്പഴം കഴിക്കുന്നത് ഈ പ്രശ്‌നം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. നേന്ത്രപ്പഴത്തോട് അലര്‍ജിയുള്ളവര്‍ ധാരാളമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നേന്ത്രപ്പഴം കഴിച്ചതിന് ശേഷം മഞ്ഞപ്പിത്തമോ ശരീരത്തിലെ വീക്കമോ ശ്വാസതടസ്സമോ അനുഭവപ്പെടുകയാണെങ്കില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ആസ്ത്മ രോഗികളും വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം നേന്ത്രപ്പഴം കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.