സംയുക്ത പ്രഖ്യാപനവും വാണിജ്യ ഇടനാഴിയും ഉള്‍പ്പെടെ നീണ്ട നിര ; ജി 20ല്‍ കണ്ടത് ‘ഇന്ത്യന്‍ വിജയം’

For full experience, Download our mobile application:
Get it on Google Play

ദില്ലി  : ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ സംഘനാശക്തിയും നേതൃപാഠവും അറിയിച്ച് ജി20 ഉച്ചകോടി ശുഭകരമായി സമാപിച്ചു. അമ്പതോളം രാഷ്‌ട്രത്തലവന്മാര്‍, നൂറ്റിയമ്പതിലേറെ ദേശങ്ങളില്‍ നിന്നായി ഇരുപത്തയ്യായിരത്തിലേറെ പ്രതിനിധികള്‍ പ്രഗതി മൈതാനയിലെ ഭാരത് മണ്ഡപത്തില്‍ ഒരുമിച്ച് ചേര്‍ന്നതിന്‍റെ ലക്ഷ്യം ശുഭകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ലോകത്തിന് മുന്നില്‍ തന്നെ ഇന്ത്യ യശസ് ഉയര്‍ത്തി നില്‍ക്കുകയാണ്. മാത്രമല്ല റഷ്യ യുക്രെയ്‌ന്‍ യുദ്ധത്തിനെതിരെ ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രഖ്യാപനം ഇന്ത്യന്‍ നയതന്ത്രജ്ഞതയുടെ വിജയം കൂടിയാണെന്നതും നിസംശയം പറയാനാവും. ജി20 ല്‍ ആഫ്രിക്കന്‍ യൂണിയന് കൂടെ അംഗത്വം നല്‍കിയതോടെ ജി21 ആയി ഉയര്‍ത്തിയതിലും ഇന്ത്യയ്‌ക്ക് സുപ്രധാന പങ്കുണ്ട് എന്നതും അഭിനന്ദനാര്‍ഹമാണ്.

ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ യുക്രൈന്‍ വിഷയത്തിലുടക്കി നിന്ന അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കി ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം സാധ്യമാക്കാനായി എന്നത് ചില്ലറ കാര്യമല്ല. കൂടാതെ ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും അധികമുണ്ടായ നേട്ടമാണ് ഇന്ത്യ- മധ്യേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി. മൂന്ന് വിശാല ദേശങ്ങളെ റെയില്‍, കപ്പല്‍ മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. യുഎസ്‌, സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, ജോര്‍ദാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഇതില്‍ ഇന്ത്യയുടെ പങ്കാളികള്‍. പുത്തന്‍ ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ ചൈനയോട് മുട്ടിനില്‍ക്കാനാകുമെന്ന് മാത്രമല്ല, യൂറോപ്പുമായുള്ള ഇന്ത്യയുടെ വ്യാപാരം 40 ശതമാനം വേഗത്തിലാക്കാനുമാവും.

എല്ലാത്തിലുമുപരി 2030 വര്‍ഷത്തോടെ പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളുടെ തോത് മൂന്നിരട്ടിയാക്കാനും ഫോസില്‍ സബ്‌സിഡി കൊണ്ടുവരാനും തീരുമാനിച്ചതും കാലാവസ്ഥ സംരക്ഷണത്തിന് കൂടുതല്‍ തുക ലഭ്യമാക്കാനായതും ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളും ഇന്ത്യയുടെ വ്യക്തിഗത നേട്ടങ്ങളായും വിലയിരുത്താനാവും. വാക്കുകള്‍ക്കപ്പുറത്ത് പ്രവൃത്തി പഥത്തിലേയ്‌ക്ക് ഇതിനെയെല്ലാം എത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇനി ബാക്കിയുള്ളത്. ഇവയ്‌ക്കൊപ്പം ഹ​​രി​​ത വി​​ക​​സ​​നം, ഡി​​ജി​​റ്റ​​ൽ സ​​മ്പ​​ദ്ഘ​​ട​​ന, ആ​​ഗോ​​ള ജൈ​​വ ഇ​​ന്ധ​​ന സ​​ഖ്യം, ഉ​​പ​​ഗ്ര​​ഹ ദൗ​​ത്യം തു​​ട​​ങ്ങി വിവിധ തീ​​രു​​മാ​​ന​​ങ്ങ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ചിരുന്നു.

ജി20 ​​അം​​ഗ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ മ​​റ്റ്‌ കു​​റച്ച് രാ​​ജ്യ​​ങ്ങ​​ളും ​പ്ര​​തി​​നി​​ധി​​ക​​ളെ അ​​യ​​ച്ചി​​രു​​ന്നു. വി​​ക​​സി​​ത ‘വ​​ട​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ളെ വി​​ക​​സ്വ​​ര ‘തെ​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള​​തി​​നെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​വ​​ർ​​ക്ക് ന​​മ്മെ​​യാ​​ണ് ആ​​വ​​ശ്യമെന്നതാണ് ബ്രിക്‌സ് പോലുള്ള കൂട്ടായ്‌മകളില്‍ നിന്ന് ഇന്ത്യ ഉള്‍ക്കൊണ്ട പാഠം. മാത്രമല്ല ഇത് മനസില്‍ വെച്ചാണ് ഒരു കുടുംബമെന്നപോലെ വളർച്ചയിലേക്കുള്ള പാതയിൽ നാം പരസ്പരം പിന്തുണയ്ക്കുന്നു എന്ന് ജി20 ഉച്ചകോടിക്കു തെ‍ാട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ആഭ്യന്തരമായുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങളും മാറ്റി നിര്‍ത്തിയാല്‍ ജി 20 ഇന്ത്യയുടെ വിജയമാണ് അടയാളപ്പെടുത്തുന്നത് എന്നതില്‍ തര്‍ക്കമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...