ബംഗളൂരു: അമിത വേഗത്തില്‍പാഞ്ഞ കല്ലട ബസ് കാറിന്റെ പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിനി ആണ് മരിച്ചത്. ഹുൻസൂരിൽ പുലര്‍ച്ചെ നാല് മണിയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. ബസില്‍ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.
അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പറയുന്നു. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബസ് മറിഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണ യുവതി ബസിനടിയില്‍പ്പെട്ടാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.