കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ ഒരു ഭാഗം അടര്‍ന്നത് ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനി ഇടിച്ച്

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടന്‍:  ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനി ഇടിച്ചാണ് കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ ഒരു ഭാഗം അടര്‍ന്നതെന്ന് പുതിയ പഠനം . ലോകത്ത് നടന്നിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ എന്നും ഓര്‍മ്മയിലിരിക്കുന്ന അപകടമാണ് നൂറ്റാണ്ടിന് മുന്‍പ് കൂറ്റന്‍ മഞ്ഞുമലയില്‍ ടൈറ്റാനിക്കിനുണ്ടായത്. കടലിന്റെ അടിത്തട്ടിലേക്ക് മറഞ്ഞ ടൈറ്റാനിക്കിനെ കുറിച്ച്‌ പല കഥകളും പ്രചരിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് സംഭവിച്ച അപകടത്തെകുറിച്ച്‌ പലവിധ പര്യവേഷണങ്ങള്‍ പല കാലത്തായി നടത്തിയിട്ടുണ്ട്. ഇപ്പോഴും അത്തരം പഠനങ്ങള്‍ തുടരുകയാണ്. കടല്‍പ്പരപ്പില്‍ നിന്നും ഏകദേശം പന്ത്രണ്ടായിരത്തോളം അടി താഴെയായിട്ടാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. ഈ അവശിഷ്ടങ്ങളില്‍ ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനി ഇടിച്ച വാര്‍ത്തയാണ് ഒടുവില്‍ പുറത്തു വരുന്നത്.

പര്യവേഷണത്തിന്റെ ഭാഗമായി കപ്പല്‍ അവശിഷ്ടങ്ങളുടെ അടുത്തെത്തി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അന്തര്‍വാഹിനി കപ്പലിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ടൈറ്റാനിക്കില്‍ നിന്നും ഒരു ഭാഗം അടര്‍ന്ന് മാറുകയും ചെയ്തു. കപ്പലിന്റെ മുന്‍ഭാഗത്താണ് അന്തര്‍വാഹിനി ഇടിച്ചത്. കടലിന്റെ അടിത്തട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അപകടം സംഭവിച്ചത്. ആര്‍എംഎസ് ടൈറ്റാനിക് കോര്‍പറേഷന്‍ എന്ന കമ്പനിക്കാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ എടുക്കാന്‍ നിയമപരമായി അനുമതിയുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...