ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ന് രാത്രി മുതൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബെംഗളൂരു മഹാനഗരപാലികെ പരിധിയ്ക്ക് ഉള്ളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രോഗവ്യാപനം തടയാൻ നിയന്ത്രണം കടുപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പോലീസിന്‍റെയും അധികൃതരുടെയും നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ കമ്മീഷണർ അനിൽകുമാർ മുന്നറിയിപ്പ് നൽകി.