ബംഗ്ലാദേശ് പ്രക്ഷോഭം ; നേതാക്ക​ളെ വിട്ടയച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കും, മുന്നറിയിപ്പുമായി വിദ്യാർഥി സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിലെ സംവരണത്തിനെതിരെ പ്രക്ഷോഭം നടത്തിയതി​ന്റെ പേരിൽ അറസ്റ്റ് ചെയ്ത നേതാക്ക​ളെ വിട്ടയച്ചി​ല്ലെങ്കിൽ സമരംതുടങ്ങുമെന്ന് വിദ്യാർഥി സംഘടനകൾ. വ്യാപകപ്രതി​ഷേധത്തിന് പിന്നാലെ സർക്കാർ ജോലികളിലെ സംവരണം ബംഗ്ലാദേശ് സുപ്രിംകോടതിയാണ് റദ്ദാക്കിയത്. സമരം പിൻവലിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും തടവിലാക്കിയ നേതാക്കളെയടക്കം വിട്ടയക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം പുനരാരംഭിക്കാൻ വിദ്യാർഥി സംഘടനകൾ തീരുമാനിച്ചത്. ദ സ്റ്റുഡൻസ് എഗെയിൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ ഗ്രൂപ്പ് തലവൻ നഹിദ് ഇസ്‌ലാമിനെയും മറ്റുള്ളവരെയും വിട്ടയക്കണമെന്നും അവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം.

രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 205 പേരാണ് കൊല്ലപ്പെട്ടത്. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക സംവരണമാണ് വൻ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സമരക്കാരെ ക്രൂരമായാണ് പൊലീസും പട്ടാളവും​ വേട്ടയാടിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ ജൂലൈ ഒന്നിനാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...