ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം : നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

ധാക്ക: സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ 123 പേർ കൊല്ലപ്പെട്ട ബംഗ്ലാദേശിൽ സർക്കാർ വെള്ളിയാഴ്ച നിശാനിയമം പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂർ നിശാനിയമത്തിൽ ഇളവുനൽകി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ പോലീസിനു നിർദേശമുണ്ട്. തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയൽരേഖകൾ പരിശോധിച്ചാണ് കടത്തിവിട്ടത്. പ്രക്ഷോഭം നേരിടാൻ വ്യാഴാഴ്ചതന്നെ പ്രധാനനഗരങ്ങളിലെല്ലാം സർക്കാർ സൈന്യത്തെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച മധ്യധാക്കയിലെ നർസിങ്ദിയിൽ ജയിലിൽ ഇരച്ചുകയറി 850 തടവുകാരെ പ്രക്ഷോഭകർ മോചിപ്പിച്ചു. ജയിൽക്കെട്ടിടത്തിന് തീയിട്ടു. കൂട്ടംചേരൽ നിരോധിച്ചശേഷവും പ്രതിഷേധിച്ചവർക്കെതിരേ പലയിടത്തും പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ചിലയിടത്ത് ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർഥിസംഘടനയും പ്രതിഷേധക്കാരും ഏറ്റമുട്ടി. ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തു. അന്താരാഷ്ട്ര അവകാശസംഘടനകളും യൂറോപ്യൻ യൂണിയനും സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. സ്പെയിൻ, ബ്രസീൽ സന്ദർശനം പ്രധാനമന്ത്രി ശൈഖ് ഹസീന റദ്ദാക്കി. അതിനിടെ, വിദ്യാർഥിപ്രതിനിധികളും സർക്കാരും വെള്ളിയാഴ്ച വൈകീട്ട് ചർച്ചനടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...