ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി(38) ആണ് ഭാര്യ ദിവ്യ മിശ്രയെയും സഹോദരി ശിവ വാജ്പേയി(28)യെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്. കൊല്ലപ്പെട്ട ദിവ്യ മിശ്ര ഐസിഐസിഐ ബാങ്ക് ജീവനക്കാരിയാണ്.വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് വാജ്പേയി ഭാര്യ ജോലിചെയ്യുന്ന ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ച ഇയാൾ അല്പസമയം ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർത്തത്.

സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെടിയേറ്റ ദിവ്യ മിശ്രയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് വാജ്പേയി വീട്ടിലുണ്ടായിരുന്ന മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനുശേഷമാണ് പ്രതി സ്വയം വെടിയുതിർത്ത് മരിച്ചത്. അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാനസ് വാജ്പേയി ഇതുസംബന്ധിച്ച് വാട്സാപ്പ് സ്റ്റാറ്റസും പങ്കുവെച്ചിരുന്നു. ‘ എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. ഇനി ഞാൻ ആത്മഹത്യ ചെയ്യും. എന്റെ സഹോദരിയെയും കൊല്ലും. അവളുടെ സഹോദരി പ്ര​ഗ്യയ്ക്കും ഭരതിനും എല്ലാം അറിയാം’ എന്നായിരുന്നു മാനസ് വാജ്പേയിയുടെ വാട്സാപ്പ് സ്റ്റാറ്റസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...