Tuesday, April 15, 2025 11:29 am

സഹകരണ ബാങ്കില്‍ പ​ണ​യം​വെ​ച്ച സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ 30 ഗ്രാം കുറവ് ​; പരാതി പ​റ​ഞ്ഞപ്പോള്‍ ​കൈമലര്‍ത്തി

For full experience, Download our mobile application:
Get it on Google Play

നെ​ടും​കു​ന്നം : ബാ​ങ്കി​ല്‍ പ​ണ​യം​വെ​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ എ​ടു​ത്ത​പ്പോ​ള്‍ തൂ​ക്കം കു​റ​ഞ്ഞ​താ​യി പരാ​തി. നെ​ടും​കു​ന്നം പു​ന്ന​വേ​ലി ഇ​ട​ക്ക​ല്ലി​ല്‍ ബി​ജോ എ​ബ്ര​ഹാ​മാ​ണ് നെ​ടും​കു​ന്നം തെ​ക്ക് 1271ാം ന​മ്പര്‍ സഹ​ക​ര​ണ ബാ​ങ്കി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

ബി​ജോ​യു​ടെ പി​താ​വ് ഇ.​കെ. എ​ബ്ര​ഹാമിന്റെ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി 2019 ആ​ഗ​സ്​​റ്റ്​ ആ​റി​ന് ബാ​ങ്കി​ല്‍ 83 ഗ്രാം ​സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി 1,70,000 രൂ​പ എ​ടു​ത്തി​രു​ന്നു. ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ എബ്ര​ഹാം മ​ര​ണ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സ്വ​ര്‍​ണ​പ്പ​ണ​യ​വും ചി​ട്ടി​യു​മ​ട​ക്കം 2020 മേ​യ് അ​ഞ്ചി​ന് ബി​ജോ​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി. 2021 മാ​ര്‍​ച്ച്‌ മൂ​ന്നി​ന് പ​ണ​യ​ത്തു​ക​യും പ​ലി​ശ​യും മ​റ്റ് ബാ​ധ്യ​ത​ക​ളു​മ​ട​ക്കം 2,18,652 രൂ​പ അടച്ച്‌ ബി​ജോ ബാ​ങ്കി​ല്‍​നി​ന്നു്​ പ​ണ​യ​മെ​ടു​ത്തു. ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​യി തൂ​ക്കി​യ​പ്പോ​ള്‍ 52.9 ഗ്രാം ​മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

20 മി​നി​റ്റി​നു​ള്ളി​ല്‍ ബി​ജോ ബാ​ങ്കി​ലെ​ത്തി പ്ര​ശ്‌​നം അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ഇ​നി ഉ​ത്ത​ര​വാ​ദി​ത്തം ഏറ്റെ​ടു​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ണ​യം​വെ​ച്ച ആ​ഭ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​ണെ​ന്നും എ​ന്നാ​ല്‍ തൂ​ക്ക​ത്തി​ല്‍ മാ​ത്ര​മാ​ണ് വ്യ​ത്യാ​സ​മെ​ന്നും ബി​ജോ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ത്തി​ന്റെ തൂ​ക്കം പ​രി​ശോ​ധി​ക്കേ​ണ്ട​ത് ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ബാ​ങ്കി​ല്‍​നി​ന്നു​പോ​യ ശേ​ഷം പി​ന്നീ​ട്​ പ​രാ​തി​യു​മാ​യി എത്തി​യാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഒ​ന്നും​ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ബി​ജോ ക​റു​ക​ച്ചാ​ല്‍ പോലീ​സി​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നി​ലും പ​രാ​തി ന​ല്‍​കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും ; ആറ് പേർ അറസ്റ്റിൽ

0
ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ...

കെ.കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

0
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ...

നാരങ്ങാനം എസ്എൻഡിപി ശാഖയിൽ പൊതുസമ്മേളനം നടന്നു

0
നാരങ്ങാനം : എസ്എൻഡിപി യോഗം 91-ാം നമ്പർ ശാഖയിൽ ഗുരുദേവമന്ത്ര...

35 പേർക്ക് ചികിത്സാസഹായം നൽകി മണ്ണടി ക്ഷേത്രം റിസീവർ അഡ്വ. ഡി. രാധാകൃഷ്ണൻനായര്‍

0
മണ്ണടി : റിസീവർ ഭരണത്തിന് പ്രതിഫലമായി ലഭിച്ച തുക ബാങ്കിൽ...