ന്യൂഡല്‍ഹി : ബാങ്ക് വായ്പകള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ടാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. മൊറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതിത്തള്ളാനാകില്ലെന്നും മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാങ്ക് വായ്പകള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
RECENT NEWS
Advertisment