ബാലരാമപുരം : വായ്പ അടച്ചു തീര്‍ന്നിട്ടും ജാമ്യമായി നല്‍കിയ പ്രമാണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ തമിഴ്നാട് മര്‍ക്കന്റയിന്‍ ബാങ്ക് കോട്ടുഗല്‍ ശാഖയ്ക്ക് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഴിഞ്ഞം സ്റ്റാന്‍ലി, എ ശശികുമാര്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടൈറ്റസ്, എസ്.രാധാകൃഷ്ണന്‍, സമിതി ഏരിയാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രന്‍, അബ്ദുള്‍ സലാം, വടക്കേവിള രാജന്‍,ശശി, ബ്ലോക്ക് മെമ്പര്‍ ആര്‍.എസ്.വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ തമിഴ്നാട് മര്‍ക്കന്റയിന്‍ ബാങ്ക് ഉപരോധിച്ചു
RECENT NEWS
Advertisment