അസം : അസമില്‍ ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയ മൂന്നുപേരെ പോലീസ് സംഘം വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലീസ് വധിച്ചത്. കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ക്കാണ് ഏറ്റുമുട്ടലില്‍ വെടിയേറ്റത്.
ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ ഇരുചക്രവാഹനങ്ങളും മൊബൈല്‍ ഫോണുകളും മറ്റു ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.