നെയ്യാറ്റിൻകര : വായ്പക്കുടിശ്ശികയായി പതിനായിരം രൂപ മാത്രം. എന്നിട്ടും കോവിഡ് കാലത്തെ കുടിശ്ശിക അടയ്ക്കാത്തതിനു വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ബാങ്കിങ് നിയമം ലംഘിച്ച് നോട്ടീസ് പതിപ്പിച്ചതായി ആക്ഷേപം. വെൺപകൽ, കുശക്കോട്ടുകോണം, ചരുവിളയിൽ വിജയകുമാറാണ് പരാതിക്കാരൻ.
ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യായിരുന്നു വിജയകുമാർ. സർവീസിലിരിക്കെ 2019 മേയ് മാസം അഞ്ചുലക്ഷം രൂപ ബാലരാമപുരം സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷവും വായ്പക്കുടിശ്ശിക മുടങ്ങാതെ അടച്ചു പോന്നിരുന്നതായി വിജയകുമാർ പറയുന്നു. നോട്ടീസ് പതിച്ചതിനെത്തുടർന്ന് വായ്പക്കുടിശ്ശികയായ പതിനായിരം രൂപ ശാഖയിൽ വിജയകുമാർ അടച്ചു.