ബാങ്കുകളിൽ ഇന്നുമുതൽ ഇടപാടുകാർക്ക് സമയക്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

സേവിങ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പർ പൂജ്യംമുതൽ മൂന്നുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10-നും 12-നും ഇടയ്ക്കുമാത്രമേ ബാങ്കുകളിൽ എത്താവൂ. നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടര മുതൽ മൂന്നര വരെയും ബാങ്കുകളിൽ എത്താം. സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...